Thursday, September 8, 2011

നില്‍പ്പ്

നില്‍പ്പ് ഒരു വ്യായാമമല്ലാത്തതിനാല്‍

ഞാനെന്നും കാറിലാണ്

വീട്ടില്‍ പോകുന്നത്.

അത്ര ദൂരത്തൊന്നുമല്ല;

വെറും അമ്പത് കിലോമീറ്റര്‍

ബസിലാണെങ്കില്‍

പത്തമ്പത് രൂപവേണം യാത്രാക്കുലി;

അള്ളിപ്പിടിച്ചും

ദുര്‍ഗന്ധം സഹിച്ചും

തൂങ്ങിക്കിടന്നുമുള്ള യാത്ര.

കാറിലാണെങ്കില്‍

പത്ത് ലിറ്റര്‍ പെട്രോള്‍ മതി

അഞ്ഞൂറ് രൂപ മുടക്കേയുള്ളൂ.

പാട്ടുകേള്‍ക്കാം, ഫോണ്‍ ചെയ്യാം

ഇടക്ക് നിര്‍ത്തി

മൂത്രമൊഴിക്കുകയുമാവാം.