മുഹമ്മദും മുജീബും
സ്കുളിലെ ഓട്ടമത്സരത്തില്‍
എന്നും ഒന്നാം സ്ഥാനക്കാരാണ്;നാല്- ബിയില്‍ പഠിക്കുമ്പോഴും
ഒന്നാം സ്ഥാനം അവര്‍ പങ്കിട്ടു;
....പതിവുപോലെ.
മധ്യവേനലവധിക്ക്
ഏട്ടന്‍ അലവിക്കൊപ്പം
തന്നെയായിരുന്നു
മുജീബിന്‍െറയും
മാര്‍ക്കകല്ല്യാണം,
അനിയന്‍ സിറാജിന്‍െറയും.
മൊല്ലാക്ക വന്ന്
‘കത്തി’ രാകി ....
മിനുക്കുമ്പോള്‍
ഞങ്ങള്‍ കുട്ടികളുടെയുള്ളില്‍
‘തീ’ പാളി.
അകത്തെ കട്ടിലില്‍ അലവിയെ
പിടിച്ചു കിടത്തിയത്
ഞങ്ങള്‍ നോക്കി നിന്നു.
‘മുജീബ് നമസ്ക്കരിക്കുകയാണ്’
എന്നാരോപറഞ്ഞതിനാല്‍
അടുത്ത ഊഴം സിറാജിനായി.
‘അവനെ’യും പിടിച്ചു കിടത്തി
അതേ കട്ടിലില്‍.
തലയില്‍ ഉറുമാല് കെട്ടി
മുറ്റത്തു കൂടി
നടന്നിരുന്ന മുജീബിനെ
പെട്ടന്ന് കാണാതായപ്പോള്‍
‘അവള്‍ ആണ് പറഞ്ഞത്
നീലിച്ചേച്ചിയുടെ വടക്കിനിയില്‍
നില്‍പ്പുണ്ടെന്ന്.
‘പിടിയെടാ... അവനെ’
മൊല്ലാക്കയുടെ വാക്കിന്‍െറയൊരൂക്കില്‍
മുംതാസി
ന്‍െറ കൂടെ ഞങ്ങളും ഓടി.
ഓട്ടക്കാരനായ മുഹമ്മദ്
നോക്കിയിരിക്കേ;
‘അവനെ’
ഓട്ടക്കാരനായ മുജീബിനെ
പൊക്കിയെടുത്ത്
മോല്ലാക്കയിരിക്കുന്നിടത്ത്
കൊണ്ടിട്ടു....‘അവള്‍’
സ്കുളിലെ ഓട്ടമത്സരത്തില്‍
എന്നും ഒന്നാം സ്ഥാനക്കാരാണ്;നാല്- ബിയില്‍ പഠിക്കുമ്പോഴും
ഒന്നാം സ്ഥാനം അവര്‍ പങ്കിട്ടു;
....പതിവുപോലെ.
മധ്യവേനലവധിക്ക്
ഏട്ടന്‍ അലവിക്കൊപ്പം
തന്നെയായിരുന്നു
മുജീബിന്‍െറയും
മാര്‍ക്കകല്ല്യാണം,
അനിയന്‍ സിറാജിന്‍െറയും.
മൊല്ലാക്ക വന്ന്
‘കത്തി’ രാകി ....
മിനുക്കുമ്പോള്‍
ഞങ്ങള്‍ കുട്ടികളുടെയുള്ളില്‍
‘തീ’ പാളി.
അകത്തെ കട്ടിലില്‍ അലവിയെ
പിടിച്ചു കിടത്തിയത്
ഞങ്ങള്‍ നോക്കി നിന്നു.
‘മുജീബ് നമസ്ക്കരിക്കുകയാണ്’
എന്നാരോപറഞ്ഞതിനാല്‍
അടുത്ത ഊഴം സിറാജിനായി.
‘അവനെ’യും പിടിച്ചു കിടത്തി
അതേ കട്ടിലില്‍.
തലയില്‍ ഉറുമാല് കെട്ടി
മുറ്റത്തു കൂടി
നടന്നിരുന്ന മുജീബിനെ
പെട്ടന്ന് കാണാതായപ്പോള്‍
‘അവള്‍ ആണ് പറഞ്ഞത്
നീലിച്ചേച്ചിയുടെ വടക്കിനിയില്‍
നില്‍പ്പുണ്ടെന്ന്.
‘പിടിയെടാ... അവനെ’
മൊല്ലാക്കയുടെ വാക്കിന്‍െറയൊരൂക്കില്‍
മുംതാസി
ന്‍െറ കൂടെ ഞങ്ങളും ഓടി.
ഓട്ടക്കാരനായ മുഹമ്മദ്
നോക്കിയിരിക്കേ;
‘അവനെ’
ഓട്ടക്കാരനായ മുജീബിനെ
പൊക്കിയെടുത്ത്
മോല്ലാക്കയിരിക്കുന്നിടത്ത്
കൊണ്ടിട്ടു....‘അവള്‍’
