Tuesday, September 8, 2009

തലപോയ തെങ്ങിലെ കാക്ക

അമ്മ പറഞ്ഞു അതാണച്ഛന്‍
അമ്മ പറഞ്ഞു അതാണമ്പിളി മാമന്‍
അമ്മ പറഞ്ഞു അതാണാഴക്കടലെന്ന്
അമ്മ പറഞ്ഞു അത് ഞാനാണെന്ന്....
കറുത്ത് ശോഷിച്ച വിരല്‍ ചൂണ്ടിയത്...
തൊടിയിലെ തലപോയ തെങ്ങിലെ
കാക്കക്കൂട്ടിലേക്ക്.

കണ്ണാന്തളിപ്പൂക്കളുടെ ഓര്‍മ്മ എം.ടി

കണ്ണാന്തളിപ്പൂക്കളുടെ നിറവായിരുന്നു അന്നത്തെ ഓണത്തിന്. പുന്നെല്ലരിയുടെ ചോറിനും അതേ നിറമായിരുന്നു. കുന്നിന്‍ ചെരുവ് നിറയെ ചെറിയ ചെറിയ കുടിയിരുപ്പുകളായി മാറിയപ്പോള്‍ കണ്ണാന്തളിക്കൂട്ടങ്ങള്‍ എങ്ങിനെയോ അപ്രത്യക്ഷമായി. എന്റെ വിഷാദം കേട്ട് പാറയിടുക്കില്‍ നിന്ന് കണ്ടെത്തിയ രണ്ട് കണ്ണാന്തളിച്ചെടികള്‍ വളര്‍ത്തുന്നു എന്നറിയിച്ചുകൊണ്ട് നാട്ടിലെ പ്രശസ്തനായ വൈദ്യന്‍ സി.പി. പരമേശ്വരന്‍ നായര്‍ എഴുതിയിരിക്കുന്നു. ചെടിച്ചട്ടിയിലേക്ക് ഒതുങ്ങിക്കുടിയ സ്വപ്നം. ഓണം അകലെ മറഞ്ഞു പോയ ഒരു മധുര ഗാനം പോലെയാണിപ്പോള്‍.