Monday, September 7, 2009

അവളെന്റെ മണിയറയില്‍ വിവസ്ത്രയായി....

അധിനിവേശത്തിന്റെ
ഭൂമിശാസ്ത്രം തേടി അലഞ്ഞിട്ടുട്ട് ഒത്തിരി.
തിരഞ്ഞതെല്ലാം കണ്ടെത്താം
എന്ന വ്യാമോഹമൊന്നും ഇല്ലായിരുന്നു
ആദ്യമേ; എങ്കിലും വെറുതെ
വെറുതെയൊരു മോഹത്തിന് നോക്കിയതാണ്...
അല്ലെങ്കിലും ഉണക്കമീനിന്
പൂച്ച കാവലിരിക്കില്ലല്ലോ?
പുകചുറ്റിയ കണ്ണുകളില്‍ 'ആ'
കണ്ണുമായി ഞാന്‍ വരും
വെറും കൈയ്യോടെ.
ആദ്യം അവരെന്നെ
അറിയാത്തതായി നടിക്കും
പിന്നെ അവരെന്നെ
അംഗീകരിക്കാതിരിക്കും
അതും കഴിഞ്ഞ് ഞാനൊന്ന് കണ്ണിട്ടു കാണിക്കും
പുകചുറ്റിയ ആ പഴയ കണ്ണുകള്‍ കൊണ്ട് തന്നെ....
അതും കഴിഞ്ഞ് മന്ത്രവും മംഗല്ല്യവും കഴിച്ച്
തലയിലെ ഉറുമാലയിക്കുമ്പോള്‍
അവളെന്റെ മണിയറയില്‍
വിവസ്ത്രയായി....
ഉപ്പ വീട്ടില്‍
ഓട്ട കീശയുമായി....
അപ്പോള്‍ഞാനെന്റെ
കട്ടിമീശയില്‍ തെരുപ്പിടിപ്പിച്ചു രസിച്ചു.